Kerala
തിരുവനന്തപുരം: ഖജനാവിലെ കോടിക്കണക്കിനു രൂപ ധൂർത്തടിച്ച അഞ്ചു ലോക കേരള സഭാസമ്മേളനങ്ങൾ പ്രവാസികളുടെ കണ്ണിൽ പൊടിയിടുന്ന ഫലശൂന്യമായ അധികാര ആഭാസം മാത്രമായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.
മുഖ്യമന്ത്രിയും മന്ത്രിമാരും പ്രസംഗം വിളമ്പി പ്രവാസികളുടെ വയറു നിറച്ചതല്ലാതെ പ്രവാസി ക്ഷേമത്തിനുള്ള ലോക കേരള സഭയുടെ പ്രധാന നിർദ്ദേശങ്ങളൊന്നും നടപ്പാക്കിയിട്ടില്ല. ഏതാനും പേർ ധാരണാപത്രത്തിൽ ഒപ്പുവെച്ചത് കൊട്ടിഘോഷിച്ചെങ്കിലും ഇതുവരെ കാര്യമായ വിദേശ നിക്ഷേപമൊന്നും ഉണ്ടായിട്ടില്ല. സർക്കാരിലുള്ള വിശ്വാസതകർച്ചയും ചുവപ്പുകൊടിയോടുള്ള ഭയപ്പാടുമാണ് ഇതിനു കാരണം.
പ്രവാസികളുടെ പ്രശ്നങ്ങൾ യഥാസമയം പരിഹരിക്കേണ്ട നോർക്ക വകുപ്പ് മരണശയ്യയിലാണ്. പ്രവാസികളുടെ പുനരധിവാസ പദ്ധതി, ക്ഷേമ പെൻഷൻ, ഇൻഷ്വറൻസ് എന്നിവയെല്ലാം സ്തംഭനത്തിലാണ് .
ലോക കേരളസഭ സിപിഎമ്മിന് തെരഞ്ഞെടുപ്പുകളിൽ പണപ്പിരിവ് നടത്താനുള്ള ഒരു കറവപ്പശു മാത്രമാണ്. വിദേശങ്ങളിലെ ധനാഢ്യന്മാർക്കും സിപിഎം ഘടകങ്ങളുടെ മേധാവികൾക്കുമാണ് ലോക കേരളസഭയിൽ മുൻതൂക്കം.
ലോക കേരളസഭ പ്രവാസി മലയാളി സമൂഹത്തിന്റെ പരിച്ഛേദമോ പ്രതിനിധിസഭയോ അല്ല. എല്ലാ ലോക കേരളസഭയിലും കോട്ടും സൂട്ടും ധരിച്ച് എത്തുന്ന ചില സ്ഥിരം മുഖങ്ങൾ പിൻവാതിൽ വഴി പ്രവേശിച്ച പ്രാഞ്ചിയേട്ടന്മാരാണെന്നും അദ്ദേഹം പരിഹസിച്ചു.
NRI
ദമാം: തിരുവനന്തപുരത്ത് നടക്കാന് പോകുന്ന ലോക കേരള സഭയുടെ സമ്മേളനത്തില് പ്രതിനിധികളായി പങ്കെടുക്കാന് നവയുഗം സാംസ്കാരികവേദി ഭാരവാഹികളായ നാല് നേതാക്കള്ക്ക് ക്ഷണം ലഭിച്ചു.
നവയുഗം ജനറല് സെക്രട്ടറി എം.എ. വാഹിദ് കാര്യറ, നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണികുട്ടന്, കേന്ദ്ര കമ്മിറ്റി രക്ഷാധികാരി ദാസൻ രാഘവൻ, കേന്ദ്ര കമ്മിറ്റി അംഗവും ജീവകാരുണ്യപ്രവർത്തകനുമായ ഷിബു കുമാർ എന്നിവരെയാണ് പ്രതിനിധികളായി ലോക കേരള സഭ തെരഞ്ഞെടുത്തത്.
സംസ്ഥാന സര്ക്കാരില് നിന്നും നവയുഗം സാംസ്കാരികവേദിക്ക് ലഭിച്ച ഈ അംഗീകാരത്തിന് കേന്ദ്രകമ്മിറ്റി നന്ദി പറഞ്ഞു. എല്ലാ നേതാക്കളും കൃത്യമായി സമ്മേളനത്തില് മുഴുവന് സമയവും പങ്കെടുക്കുകയും പ്രവാസികളുടെ പ്രശ്നങ്ങള് സര്ക്കാരിന്റെ ശ്രദ്ധയില് കൊണ്ടുവരാന് കൂട്ടായി പരിശ്രമിക്കുമെന്നും നവയുഗം കേന്ദ്രകമ്മിറ്റി അറിയിച്ചു.
Kerala
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്ക് തടസമുണ്ടായത് നിർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറഞ്ഞ സമയം കൊണ്ട് ദീർഘദൂരം സഞ്ചരിക്കാൻ കഴിയുന്ന പദ്ധതിയാണ് ആസൂത്രണം ചെയ്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു. അഞ്ചാമത് ലോകകേരള സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
തിരുവനന്തപുരത്തു നിന്ന് നാലു മണിക്കൂർക്കൊണ്ട് കാസർഗോട്ടും തിരുവനന്തപുരത്തുനിന്ന് രണ്ട് മണിക്കൂറിൽ കൊച്ചിയിലുമെത്താൻ കഴിയണം. നിർഭാഗ്യവശാൽ അത്തരമൊരു കാര്യത്തിനു തടസമുണ്ടായി. അതിവേഗ റെയിൽപാതാ പദ്ധതി നടപ്പിലാക്കണമെങ്കിൽ റെയിൽവേയുടെ അനുമതി വേണം.
അവർ അനുമതി തന്നില്ല. സംസ്ഥാന സർക്കാർ അതിനായി നിരന്തരം പരിശ്രമിച്ചു. അപ്പോഴാണ് അതിവേഗ റെയിൽ പദ്ധതിക്കുള്ള റിപ്പോർട്ട് കേന്ദ്രത്തിനു കൊടുത്തെന്നും അവർ അംഗീകരിക്കാൻ തയാറാണെന്നും ഇ. ശ്രീധരൻ പറഞ്ഞത്.
കേന്ദ്രസർക്കാരിന്റെ പ്രതികരണം അറിയാനായി കേന്ദ്ര റെയിൽവേ മന്ത്രിയെ കാണാൻ കേരളത്തിന്റെ ഡൽഹിയിലെ പ്രതിനിധിപോയി. പദ്ധതി നിർദേശം സമർപ്പിച്ചു. പ്രതികരണം ഉണ്ടായില്ല. പിന്നീട് റെയിൽവേ മന്ത്രിയെ കണ്ടപ്പോഴും അനുകൂലമായ മറുപടി ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
NRI
ബെർലിൻ: കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി യൂറോപ്യന് മലയാളികളുടെ ഇടയില് സുപരിചിതനായ ജോസ് കുമ്പിളുവേലില് അഞ്ചാം ലോക കേരള സഭയില് ജര്മനിയെ പ്രതിനിധീകരിക്കും. നാലാം ലോക കേരള സഭയിലും അദ്ദേഹം അംഗമായിരുന്നു.
പിജി വിദ്യാദ്യാസത്തിനു ശേഷം1992ല് ജര്മനിയിലെത്തിയ ശേഷം നഴ്സിംഗ് പഠിച്ച് ഈ മേഖലയില് ജോലി ചെയ്യുന്നതിനൊപ്പം കഴിഞ്ഞ 26 വര്ഷമായി സ്വതന്ത്ര പത്രപ്രവര്ത്തനവും നടത്തി വരുന്നു.
കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളായ ദീപിക, മലയാള മനോരമ, മാതൃഭൂമി, മംഗളം, ദേശാഭിമാനി തുടങ്ങിയ പത്രങ്ങളിലും വിവിധ ചാനലുകളിലും വാർത്തകൾ നൽകാറുണ്ട്.
യൂറോപ്പിലെ ജനറല് വാര്ത്തകളും മലയാളി സംഘടനകളുടെ വാർത്തകളും കായിക മാമാങ്കങ്ങളും അദ്ദേഹം റിപ്പോര്ട്ട് ചെയ്തു വരുന്നു. വേള്ഡ് കപ്പ് ഫുട്ബോള്, യൂറോ കപ്പ് തുടങ്ങിയവ 2006 മുതല് റിപ്പോര്ട്ട് ചെയ്യുന്നുണ്ട്.
യൂറോപ്പില് പ്രസിദ്ധീകരണം തുടങ്ങിയ ആദ്യ മലയാളം ഓണ്ലൈന് വാര്ത്താ മാധ്യമമായ പ്രവാസി ഓണ്ലൈനിന്റെ സ്ഥാപകനും മുഖ്യപത്രാധിപരുമാണ് ജോസ് കുമ്പിളുവേലില്. 2020 ഫെബ്രുവരി മുതല് ഇതിന്റെ തുടര്ച്ചയായി രണ്ട് യൂട്യൂബ് ചാനലുകളും നടത്തിവരുന്നു.
ജര്മനിയില് എത്തിയ കാലം മുതല് ജര്മന് മലയാളി സമൂഹത്തിലെ കലാ സാംസ്കാരിക സാമുദായിക, സംഘടനാ തലങ്ങളില് മുന്പന്തിയില് പ്രവര്ത്തിക്കുന്ന വ്യക്തിയാണ് ജോസ്.
43 വര്ഷം പ്രവര്ത്തന പാരമ്പര്യമുള്ള കൊളോണ് കേരള സമാജത്തിന്റെ കള്ച്ചറല് സെക്രട്ടറിയായി 26 വര്ഷമായി പ്രവര്ത്തിച്ചു വരുന്നു.
ജര്മനിയില് കേരള കലകളെ പ്രോത്സാഹിപ്പിക്കാന് 2004ല് കേരള പീപ്പിള്സ് ആര്ട്ട്സ് ക്ലബ് കൊളോണ് (കെപിഎസി കൊളോണ്) എന്ന പേരില് ഒരു രജിസ്റ്റേര്ഡ് ചാരിറ്റി സംഘടന രൂപീകരിച്ച് അതിന്റെ സ്ഥാപക പ്രസിഡന്റായി തുടരുന്നു.
പ്രശസ്ത ഗായകരായ എം.ജി. ശ്രീകുമാര്, കെ.എസ്. ചിത്ര, മധു ബാലകൃഷ്ണന്, അഫ്സല്, നാദിര്ഷാ, കലാഭവന് മണി എന്നിവരെ ജര്മനിയിലെത്തിച്ച് സ്റ്റേജ് പ്രോഗ്രാമുകള് സംഘടിപ്പിക്കാനും മലയാള സംഗീതത്തെ ജര്മനിയിലെ പ്രവാസികള്ക്ക് ആസ്വദിക്കാനും ജര്മന്കാര്ക്കു കൂടി പരിചയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
2018 ജൂലൈ 31ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെത്തി ജര്മനിയിലെ നഴ്സിംഗ് ജോലിയും പഠന സാധ്യതകളെപ്പറ്റിയും ഒരു മെമ്മോറാണ്ടം നല്കിയതിന്റെ വെളിച്ചത്തില് 2021 ഡിസംബറില് ജര്മനിയിലെ എംപ്ലോയ്മെന്റ് ഏജന്സിയുമായി (ബിഎ) കേരള സര്ക്കാര് സ്ഥാപനമായ നോര്ക്കയുമായി തൊഴില് പഠനം തുടങ്ങിയ കാര്യങ്ങളില് ട്രിപ്പിള് വിന് എന്ന പേരില് നിലവില് തുടരുന്ന പദ്ധതി ജോസ് കുമ്പിളുവേലിയുടെ പ്രവര്ത്തനത്തിന്റെ സാക്ഷ്യപത്രമാണ്.
നിലവില് ഗ്ലോബല് മലയാളി പ്രസ് ക്ലബിന്റെ ജോയിന്റ് സെക്രട്ടിയാണ്. ജര്മനിയിലെ രജിസ്റ്റേര്ഡ് സംഘടനയായ കേരള ജര്മന് കള്ച്ചറല് ഫോറത്തിലെ 2007ലെ യൂറോപ്പിലെ മികച്ച പത്രപ്രവര്ത്തകനുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
നിരവധി ലേഖനങ്ങള്ക്ക് പുറമെ കവിതകളും നിരവധി ഭക്തിഗാനങ്ങള് രചിച്ച് കുമ്പിള് ക്രിയേഷന്സിന്റെ ബാനറില് പുറത്തിറക്കിയിട്ടുണ്ട്. പലതും യുട്യൂബില് ഹിറ്റാണ്.
ജര്മനിയിലേക്കുള്ള കുടിയേറ്റം, ഇമിഗ്രേഷന് പഠനസാധ്യതകള് തുടങ്ങിയ വിഷയങ്ങളില് വെര്ച്വല് പ്ലാറ്റ്ഫോമിലൂടെയും നേരിട്ടും നിരവധി സെമിനാറുകളും ഒപ്പം മോഡറേറ്ററായും പ്രവര്ത്തിച്ചുവരുന്നു.
2000 മുതല് വേള്ഡ് മലയാളി കൗണ്സില് ജര്മന് പ്രോവിന്സില് അംഗമായും പിന്നീട് ചെയര്മാന് പ്രസിഡന്റ്, ജനറല് സെക്രട്ടറി എന്നീ പദവികളിലും പ്രവര്ത്തിച്ചിട്ടുണ്ട്. നിലവില് ഡബ്ല്യുഎംസി ജര്മന് പ്രൊവിന്സ് പ്രസിഡന്റുമാണ്.
ക്രിസ്തീയ ഭക്തിഗാന മേഖലയില് അതുല്യമായ സംഭാവന നല്കിയതു പരിഗണിച്ച് സ്വന്തം ഇടവകയായ കുളത്തൂര് ലിറ്റില് ഫ്ലവര് ഇടവകയുടെ പുരസ്കാരം രണ്ടു തവണ (2023, 2024) ലഭിച്ചിട്ടുണ്ട്.
ജര്മനിയിലെ ഡൂയീസ്ബുര്ഗ് ആസ്ഥാനമായ ഡൂയീസ്ബുര്ഗ് മലയാളി അസോസിയേഷന്റെ പത്രപ്രവര്ത്തനത്തിനുള്ള സമഗ്ര മാധ്യമ പുരസ്കാരം (2024), കൊളോണ് ഫ്രെഷനില് ആസ്ഥാനമായ നിലവറയുടെ 2024 ലെ മാധ്യമ പുരസ്കാരം, മാധ്യമരംഗത്തെ സംഭാവനയ്ക്കുള്ള സമഗ്ര സംഭാവനയ്ക്കുള്ള വേള്ഡ് മലയാളി കൗണ്സില് യൂറോപ്പ് റീജിയണിന്റെ 2025ലെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ജർമനിയിലെ ലിൻഗൻ മലയാളി അസോസിയേഷന്റെ 2025 ലെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും ലഭിച്ചിട്ടുണ്ട്. കോട്ടാങ്ങൽ ചുങ്കപ്പാറ സെന്റ് ജോർജസ് ഹൈസ്കൂളിന്റെ 2026ലെ മാധ്യമ, സാമൂഹ്യ സേവന സമഗ്ര സംഭാവനയ്ക്കുള്ള ജോർജിയൻ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 2024ലെ കോട്ടയം മാറ്റൊലി തിയറ്റേഴ്സിന്റെ ഒലിവുമരങ്ങൾ സാക്ഷി എന്ന നാടകത്തിന് ഗാനം രചിച്ചു നൽകിയിട്ടുണ്ട്.
വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. ഭാര്യ ഷീന നഴ്സായി ജോലി ചെയ്യുന്നു. മക്കളായ ജെന്സ് മെക്കാനിക്കല് എന്ജിനിയറും ജോയല് ആഹന് യൂണിവേഴ്സിറ്റിയില് അധ്യാപന വിദ്യാര്ഥിയുമാണ്.
പത്തനംതിട്ട ജില്ലയിലെ ചുങ്കപ്പാറയാണ് സ്വദേശം. കഴിഞ്ഞ 34 വർഷമായി കൊളോണിലാണ് താമസിക്കുന്നത്. കോട്ടാങ്ങല് സെന്റ് ജോര്ജ്സ് ഹൈസ്കൂള് റിട്ട അധ്യാപകന് പരേതനായ കുമ്പിളുവേലില് കെ.ഒ. ജോസഫിന്റെയും ഏലിയാമ്മയുടെയും മകനാണ്. മൂന്നു സഹോദരങ്ങളുണ്ട്.
NRI
ന്യൂയോർക്ക്: ജോയി ഇട്ടനെ മൂന്നാം തവണയും ലോക കേരള സഭ പ്രതിനിധിയായി തെരഞ്ഞെടുത്തു. അമേരിക്കൻ മലയാളി സമൂഹത്തിലെ നിറസാന്നിധ്യമായ ജോയി ഇട്ടൻ, ഫൊക്കാനയുടെ സന്തത സഹചാരി കൂടിയായാണ്.
മുൻ എക്സി. വൈസ് പ്രസിഡന്റ്, ട്രഷർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ളതും കഴിഞ്ഞ കേരള കൺവൻഷന്റെ കൺവൻഷൻ ചെയറായും പ്രവർത്തിച്ചു.
വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ രണ്ട് ടെം പ്രസിഡന്റ്, ഇന്ത്യന് നാഷണല് ഓവര്സീസ് കോണ്ഗ്രസിന്റെ ന്യൂയോര്ക് ചാപ്റ്റര് പ്രസിഡന്റ്, യാക്കോബായ സുറിയാനി സഭയുടെ അമേരിക്ക കാനഡ അതിഭദ്രാസന കൗണ്സില് മെമ്പർ തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിക്കുന്ന വ്യക്തിത്വമാണ്.
ലോക കേരള സഭ വ്യാഴാഴ്ച വൈകുന്നേരം ആറിന് തിരുവനന്തപുരത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘടനം ചെയ്യും.
NRI
തിരുവനന്തപുരം: കേരള സര്ക്കാരും നോര്ക്ക വകുപ്പും ചേര്ന്ന് സംഘടിപ്പിക്കുന്ന അഞ്ചാം ലോക കേരള സഭയിലേക്ക് ക്രിയാത്മകമായ നിര്ദ്ദേശങ്ങള് മുന്നോട്ട് വയ്ക്കുന്നതിന് അമേരിക്കയിലെ പ്രവാസി മലയാളി സമൂഹത്തിന്റെ പ്രതിനിധിയായി സിജില് പാലയ്ക്കലോടിയെ രണ്ടാം തവണയും തെരഞ്ഞെടുത്തു.
പ്രവാസി മലയാളികളുടെ ഉറച്ച ശബ്ദം നയരൂപീകരണ പ്രക്രിയയിലെത്തിക്കുന്നതിന് കേരളത്തിലെ ജനപ്രതിനിധികളെയും ലോകത്തെമ്പാടുമുള്ള 125 രാജ്യങ്ങളില് നിന്നുള്ള പ്രതിനിധികളെയും ഒരുമിച്ചു കൊണ്ടുവരുന്ന കേരളത്തിന്റെ പൊതു ജനാധിപത്യ വേദിയായ ലോക കേരള സഭയുടെ അഞ്ചാം സമ്മേളനം ഈ മാസം 29, 30, 31 തീയതികളിലായാണ് നടക്കുന്നത്.
29ന് വൈകുന്നേരം ആറിന് പൊതുസമ്മേളനത്തോടെ ലോക കേരള സഭയ്ക്ക് തുടക്കമാകും. 30, 31 തീയതികളില് കേരള നിയമസഭ മന്ദിരത്തിലെ ആര്. ശങ്കരനാരായണന്തമ്പി ഹാളില് മേഖല അടിസ്ഥാന ചര്ച്ചകളും എട്ട് വിഷയാടിസ്ഥാന ചര്ച്ചകളും സംഘടിപ്പിക്കും.
കേരളത്തിന് പുറത്തുള്ള പ്രവാസികളുടെ ബന്ധം ശക്തിപ്പെടുത്തുക, സാമൂഹിക, സാംസ്കാരിക, സാമ്പത്തിക വിഷയങ്ങള്ക്ക് ഊന്നല് നല്കി പ്രവാസികളെ സംസ്ഥാനത്തിന്റെ വികസന പ്രവര്ത്തനങ്ങളുടെ ഭാഗമാക്കുക എന്നീ ലക്ഷ്യങ്ങള് മുന്നിര്ത്തിയാണ് ലോക കേരള സഭ രൂപീകരിച്ചത്.
കേരള വികസനത്തിന് ക്രിയാത്മക നിര്ദേശങ്ങളും സംഭാവനകളും നല്കുന്നതിനും പ്രവാസികളുടെ വിഷയങ്ങള് മുഖ്യ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിനുമുള്ള ജനാധിപത്യത്തിന്റെ വികസിത പ്ലാറ്റ്ഫോമാണ് ലോക കേരള സഭ.
അമേരിക്കന് മലയാളി സമൂഹത്തില് അംഗീകരിക്കപ്പെട്ട സംഘാടകനും തനതായ വ്യക്തിമുദ്ര പതിപ്പിച്ച സാമൂഹിക പ്രവര്ത്തകനുമാണ് സിജില് പാലയ്ക്കലോടി. ലോകത്തിലെ ഏറ്റവും വലിയ മലയാളി ഫെഡറേഷനായ ഫോമായുടെ ട്രഷററായി സേവനം അനുഷ്ഠിക്കുന്ന സിജില് നിരവധി സംഘടനകളുടെ അമരക്കാരനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സീറോമലബാര് കാത്തലിക് കോണ്ഗ്രസ്, യുഎസ്എ പ്രസിഡന്റ്, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്ത്ത് അമേരിക്കയുടെ സ്ഥാപക ജോയിന്റ് ട്രഷറര്, സാക്രമെന്റോ മലയാളി അസോസിയേഷന് പ്രസിഡന്റ്, കൈരളി ടിവി റിപ്പോര്ട്ടര്, മലയാളി മനസ് വാരിക പത്രാധിപര്, ഇന്ത്യന് അസോസിയേഷന് ഓഫ് സാക്രമെന്റോ ട്രഷറര്, സീറോമലബാര് ഷിക്കാഗോ രൂപതാ എപ്പാര്ക്കിയല് അസംബ്ലി മെമ്പര്, പാസ്റ്ററല് കൗണ്സില് മെമ്പര്, സാക്രമെന്റോ ഇന്ഫന്റ് ജീസസ് ചര്ച്ച് ട്രസ്റ്റി തുടങ്ങി നിരവധി സംഘടനകളെയും പ്രസ്ഥാനങ്ങളെയും നയിക്കുന്നതിലുള്ള പാടവം തന്റെ കര്മപഥങ്ങളിലൂടെ തെളിയിച്ച വ്യക്തിയാണ് സിജില്.
ഫോമായുടെ വിവിധ സ്ഥാനങ്ങളിലും കരുത്തു തെളിയിച്ചിട്ടുണ്ട്. ഫൈനാന്സില് മാസ്റ്റേഴ്സ് ബിരുദമുള്ള സിജില് കാലിഫോര്ണിയ സ്റ്റേറ്റ് ഡിപ്പാര്ട്ട്മെന്റില് ഫൈനാന്സ് ഓഫീസര് സ്പെഷ്യലിസ്റ്റായും ജോലി ചെയ്തിട്ടുണ്ട്. സ്വന്തമായി ബിസിനസ് നടത്തുന്നു. അഞ്ചാംലോക കേരള സഭയിലെ പ്രതിനിധിയെന്ന നിലയില് പ്രവാസികളുടെ ശബ്ദമാകാന് സാധിച്ചതില് സന്തോഷമുണ്ടെന്ന് സിജില് പറഞ്ഞു. നാലാം സമ്മേളനത്തിലും ഇദ്ദേഹം പങ്കെടുത്തിരുന്നു.
കഴിഞ്ഞ ലോക കേരള സഭയില് ഗൗരവതരമായി ചര്ച്ച ചെയ്ത പ്രവാസികളുടെ വിവിധങ്ങളായ ആവശ്യങ്ങള് അവര്ക്ക് ഗുണകരമായ വിധത്തില് കേരള സര്ക്കാര് നടപ്പാക്കിയതില് നന്ദിയുണ്ടെന്ന് സിജില് പറഞ്ഞു.
ഇതിന് പുറമെ പ്രവാസികളുടെ ഇന്വെസ്റ്റ്മെന്റ് കേരളത്തിലേക്ക് കൊണ്ടുവരാനും ലോക കേരള സഭയ്ക്ക് സാധിച്ചിട്ടുണ്ടെന്നും അഞ്ചാം ലോക കേരള സഭയിന് നിന്ന് നവകേരള നിര്മിതിക്കൊപ്പം പ്രവാസി സമൂഹത്തിന്റെ ആഗ്രഹങ്ങള്ക്കൊത്ത പ്രഖ്യാപനങ്ങള് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്ത്തു.
NRI
ഫിലഡൽഫിയ: ലോക കേരള സഭയുടെ അഞ്ചാമത് സമ്മേളനത്തിലേക്ക് അമേരിക്കയിൽനിന്നും സോണി അമ്പൂക്കനെ തെരഞ്ഞെടുത്തു. ഈ മാസം 29, 30, 31 തീയതികളിൽ കേരള നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നതോടെ സമ്മേളനം ആരംഭിക്കും.
സംഘടനാ രംഗത്തും ടെക്നോളജി രംഗത്തും ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച സോണി അമ്പൂക്കൻ രണ്ടാം പ്രാവശ്യമാണ് ലോക കേരള സഭ അംഗമാകുന്നത്. കേരള അസോസിയേഷൻ ഓഫ് കണക്ടികട്ടിന്റെ (കെഎസിടി) പ്രവർത്തകനാണ്.
ഫൊക്കാനയുടെ നാഷണൽ കമ്മിറ്റി അംഗവും അഡിഷനൽ അസോസിയേറ്റ് ട്രഷററുമായിരുന്നു. ഫൊക്കാന മലയാളം അക്കാദമി കമ്മിറ്റി അംഗവും "അക്ഷര ജ്വാല' പരിപാടിയുടെ കോഓര്ഡിനേറ്ററായും പ്രവർത്തിച്ചു.
കേരള അസോസിയേഷൻ ഓഫ് കണക്ടികട്ടിന്റെ (കെഎസടി) 2018 - 2020 കാലയളവിലെ പ്രസിഡന്റായിരുന്നു. ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റർനാഷണലിന്റെ ഡിസ്ട്രിക്റ്റ് 51-
NRI
റോം: ലോക കേരള സഭയുടെ അഞ്ചാം പതിപ്പിൽ ഇറ്റലിയിൽ നിന്ന് ബെന്നി വെട്ടിയാടനും എബിൻ പാരിക്കാപ്പള്ളിയും സി.ഐ. നിയാസും പ്രതിനിധികളായി പങ്കെടുക്കും.
ഈ 29 മുതൽ 31 വരെ തിരുവനന്തപുരത്താണ് ലോക കേരള സഭ നടക്കുന്നത്. 125 രാജ്യങ്ങളിൽ നിന്നും 28 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള അഞ്ഞൂറിലധികം മലയാളി പ്രവാസികളുടെ പ്രതിനിധികൾ പങ്കെടുക്കും.
ബെന്നി മാത്യു
തൃശൂർ അന്നമനട ഇടയാറ്റൂർ പുതുശേരി വെട്ടിയാടൻ വീട്ടിൽ മാത്യു - ആനി ദമ്പതികളുടെ മകൻ ബെന്നി മാത്യു ഇറ്റലിയിലെ അലിക് ഇറ്റലിയുടെ മുൻ പ്രസിഡന്റാണ്.
സീറോമലബാർ സഭ പാരിഷ് കൗൺസിൽ അംഗവും റോമിലെ സാംസ്കാരിക സംഘടനകളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു. ഭാര്യ: ലിജി.
എബിൻ പരിക്കാപ്പള്ളിൽ
ഇറ്റലിയിലെ പ്രമുഖ മലയാളി സംഘടനയായ അലിക് ഇറ്റലിയുടെ മുൻ സെക്രട്ടറിയാണ്. ഇറ്റലിയിലെ പ്രവാസി കേരള കോൺഗ്രസ് എം രക്ഷാധികാരി എന്ന നിലയിലും പ്രവർത്തിക്കുന്നു.
കണ്ണൂർ ഇരിട്ടി അയ്യൻകുന്ന് പഞ്ചായത്തിലെ പാരിക്കാപ്പള്ളിൽ അബ്രാഹാമിന്റെയും ചിന്നമ്മയുടെയും മകനാണ്. ഭാര്യ: ജാൻസി.
സി.ഐ. നിയാസ്
തൃശൂർ മാള ചൊവ്വരക്കാരൻ വീട്ടിൽ സി. കെ. ഇസ്മായിലിന്റെയും ബീഫാത്തിമയുടെയും മകനാണ് സി. ഐ. നിയാസ്. രക്തപുഷ്പങ്ങൾ കലാകായിക സാംസ്കാരിക വേദി ഇറ്റലിയുടെ ജനറൽ സെക്രട്ടറിയും ചെയർമാനും ഖജാൻജിയുമായി പ്രവർത്തിച്ചിട്ടുണ്ട്.
ഇറ്റലിയിലെ റോമിൽ ജോലി ചെയ്തുവരുന്നു. ഭാര്യ: രേഷ്മ.
NRI
കുവൈറ്റ് സിറ്റി: ഫിറയുടെ (ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്റ്റേർഡ് അസോസിയേഷൻ) നേതൃത്വത്തിൽ അബ്ബാസിയയിൽ "ലോക കേരള സഭ - 2026 ചർച്ച സമ്മേളനം' സംഘടിപ്പിച്ചു. ഫിറ സെക്രട്ടറി ചാൾസ് പി. ജോർജ് സ്വാഗതം പറഞ്ഞു.
പ്രസ്തുത ചടങ്ങിൽ ജോയിന്റ് കൺവീനർ ഷൈജിത് അധ്യക്ഷത വഹിച്ചു. ഫിറ സ്ഥാപക കൺവീനറും ലോക കേരള സഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട അംഗവുമായ ബാബു ഫ്രാൻസീസ് ചർച്ച സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രവാസികൾക്കിടയിലെ ജനകീയ ഇടപെടലുകൾക്ക് ലോക കേരള സഭ അംഗം ബാബു ഫ്രാൻസീസിനെ ചടങ്ങിൽ ആദരിച്ചു.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ മുസ്തഫ ഹംസ വരാനിരിക്കുന്ന ലോക കേരള സഭയിൽ പങ്കെടുക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
അന്താരാഷ്ട്ര തലത്തിൽ ആരോഗ്യരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായ മുസ്തഫ ഹംസയുടെ ഈ തെരഞ്ഞെടുപ്പ് കേരളത്തിനും പ്രവാസി മലയാളി സമൂഹത്തിനും അഭിമാനകരമാണ്.
ആധുനിക ആരോഗ്യസേവനങ്ങൾ, മെഡിക്കൽ മാനേജ്മെന്റ്, നൂതന ചികിത്സാ സംവിധാനങ്ങൾ എന്നിവയിൽ കുവൈറ്റ്, യുഎഇ എന്നിവിടങ്ങളിൽ മെട്രോ മെഡിക്കൽ ഗ്രൂപ്പ് കൈവരിച്ച നേട്ടങ്ങൾ ലോക കേരള സഭയിലെ ചർച്ചകൾക്ക് വിലപ്പെട്ട സംഭാവനയായിരിക്കും.
കേരളവും പ്രവാസി സമൂഹവും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ആരോഗ്യ മേഖലയിലെ നൂതന ആശയങ്ങളും അന്താരാഷ്ട്ര അനുഭവങ്ങളും പങ്കുവയ്ക്കുന്നതിനും ഈ അവസരം സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ലോക കേരള സഭ വേദിയിൽ ആരോഗ്യരംഗത്തെ വെല്ലുവിളികൾ, നിക്ഷേപ സാധ്യതകൾ, മെഡിക്കൽ ടൂറിസം, പ്രവാസി മലയാളികളുടെ ആരോഗ്യ ആവശ്യങ്ങൾ എന്നിവയെക്കുറിച്ചുള്ള സംവാദങ്ങളിൽ മുസ്തഫ ഹംസ സംബന്ധിക്കും.
NRI
തിരുവനന്തപുരം: പ്രവാസി മലയാളികളുടെ ശബ്ദനയരൂപീകരണ പ്രക്രിയയിലേക്കെത്തിക്കുന്ന കേരളത്തിന്റെ പൊതു ജനാധിപത്യ വേദിയായ കേരള സഭ അതിന്റെ അഞ്ചാം സമ്മേളനത്തിലേക്ക് കടക്കുമ്പോൾ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയെയും സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനെയും ലോകകേരളാ സഭാ പ്രതിനിധികളായി തെരഞ്ഞെടുത്തു.
കേരളവും പ്രവാസി മലയാളികളുമായി ബന്ധം ശക്തി പെടുത്തുക, സാമൂഹിക, സാമ്പത്തിക, സംസ്കരിക വിഷയങ്ങൾ ഊന്നൽ നൽകി പ്രവാസികളെ സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ഭാഗമാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ലോക കേരള സഭാ രൂപികരിച്ചു അതിന്റെ പ്രവർത്തനം നടത്തുന്നത്.
ലോക കേരള സഭയുടെ സമ്മേളനം ഈ മാസം 29, 30, 31 തീയതികളിൽ തിരുവനന്തപുരത്ത് ചേരുമ്പോൾ 125 രാജ്യങ്ങളിൽ നിന്നായി പ്രതിനിധികൾ പങ്കെടുക്കുന്നു. ലോക മലയാളികളുടെ ഏകീകരണം കൂടിയാണ് ഇതിലൂടെ ഗവൺമെന്റ് കാണുന്നത്. ഈ മാസം 29ന് വൈകുന്നേരം ആറിന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘടനം ചെയ്യും.
പ്രവാസി സമൂഹത്തെ കൂടെ ഭരണനിർവഹണത്തിലും വികസന പ്രക്രിയയിലും സജീവമായി പങ്കാളിയാക്കുന്നതിൽ കേരള ഗവൺമെന്റ് നടപ്പാക്കിയ ലോക കേരള സഭ എന്ന ആശയം പ്രവാസ സമൂഹത്തിൽ വളരെ അധികം മാറ്റങ്ങൾ വരുത്തുവാൻ കഴിഞ്ഞിട്ടുണ്ട്.
ലോക കേരള സഭയ്ക്ക് ഫൊക്കാനയുടെ എല്ലാവിധ ആശംസകളും നേരുന്നു. ഫൊക്കാന അഡിഷണൽ അസോസിയേറ്റ് ട്രഷർ മില്ലി ഫിലിപ്പ്, നാഷണൽ കമ്മിറ്റി അംഗങ്ങളായ സോണി അമ്പുക്കൻ, അഡ്വ. ലത മേനോൻ തുടങ്ങിയവരും അഞ്ചാം ലോക കേരളാ സഭയിൽ പങ്കെടുക്കുണ്ട്.
NRI
ഒന്റാറിയോ: കാനഡയിലെ ലണ്ടൻ ഒന്റാറിയോയിൽ മലയാളി യുവാക്കൾക്ക് നേരെ നടന്ന വംശീയ അതിക്രമങ്ങൾക്ക് എതിരെ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി നോർക്ക ലോക കേരള സഭ കോഓർഡിനേഷൻ കൗൺസിൽ.
കാനഡയുടെ വിവിധ പ്രൊവിൻസുകളിൽ അടുത്തകാലത്തായി ഇന്ത്യൻ വംശജകർക്കും പ്രത്യേകിച്ച് മലയാളികൾക്കും നേരെ വിദ്വേഷപരമായ ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നോർക്ക ലോക കേരള സഭ കോഓർഡിനേഷൻ കൗൺസിൽ നിലപാട് വ്യക്തമാക്കിയത്.
സമാധാനപരമായി കഴിയുന്ന പ്രവാസി സമൂഹത്തിന്റെ സുരക്ഷയെ ഇത്തരം സംഭവങ്ങൾ ഗൗരവതരമായി ബാധിക്കുന്നു എന്നും സംഘടന ചൂണ്ടിക്കാട്ടി. മലയാളി യുവാക്കൾക്ക് നേരെ നടന്ന വംശീയ അതിക്രമങ്ങളെപ്പറ്റി ബന്ധപ്പെട്ട അധികാരികൾ ഉചിതമായ അന്വേഷണം നടത്തി, കുറ്റവാളികൾക്കെതിരേ കർശന നടപടികൾ സ്വീകരിക്കണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട മുൻകരുതൽ എടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
വരാനിരിക്കുന്ന ലോക കേരള സഭയിൽ ഈ വിഷയം ഗൗരവതരമായി അവതരിപ്പിക്കുമെന്നും സംഘടന അറിയിച്ചു. കുടിയേറ്റ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ കനേഡിയൻ ഭരണകൂടം ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും പ്രസ്താവനയിലൂടെ കൗൺസിൽ ആവശ്യപ്പെട്ടു.
NRI
ഫിലഡൽഫിയ: പ്രവാസികളെ കേരളത്തിലെ വികസന പ്രവർത്തനങ്ങളുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ ലോക കേരള സഭയുടെ അഞ്ചാമത് സമ്മേളനത്തിലേക്ക് അമേരിക്കയിൽനിന്നും മിലി ഫിലിപ്പിനെ തെരഞ്ഞെടുത്തു.
ജനുവരി മാസം 29,30,31 തീയതികളിൽ ആയി കേരള നിയമസഭാ മന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നതോടെ സമ്മേളനം ആരംഭിക്കും.
അമേരിക്കൻ മലയാളികളുടെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമാണ് മിലി ഫിലിപ്പ്. അമേരിക്കയിലെ സംഘടനയായ ഫൊക്കാനയുടെ 2024-26 കാലഘട്ടത്തിലെ അസോസിയേറ്റ് ട്രഷർ ആയി പ്രവർത്തിക്കുന്നു.
മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയയുടെ വുമൻസ് ഫോറം ചെയർ ആയും പ്രവർത്തിക്കുന്ന മിലി ഫിലിപ്പ് നർത്തകിയും വാഗ്മിയും എഴുത്തുകാരിയുമാണ്. വെസ്റ്റ് ചെസ്റ്റർ സ്കൂൾ സിസ്റ്റത്തിൽ അധ്യാപികയായി ജോലി ചെയ്യുന്നു. ഭർത്താവ് ഫിലിപ്പ് ജോണും മക്കൾ ഷിശീരയും നിവെദിയും മക്കളാണ്.
NRI
കാല്ഗറി: ലോക കേരള സഭയിലേക്ക് കാനഡയില് നിന്നും ജോസഫ് ജോണ് കാല്ഗറി അഞ്ചാം പ്രാവശ്യവും തെരഞ്ഞെടുക്കപ്പെട്ടു. ലോക കേരള സഭയുടെ നോര്ത്ത് അമേരിക്ക മഹാ സമ്മേളനം 2023ല് ന്യൂയോര്ക്കില് നടന്നപ്പോള് പങ്കെടുത്തിരുന്ന വ്യക്തികളില് ഒരാളായിരുന്നു ജോസഫ് ജോണ്. സാമുദായിക സാംസ്കാരിക പ്രവര്ത്തനങ്ങളില് അദ്ദേഹം മുന്നിരയില് പ്രവര്ത്തിക്കുന്നു.
1980 മുതല് പോത്തനാട് ജയ് ഹിന്ദ് ആര്ട്സ് & സ്പോര്ട്സ് ക്ലബിലൂടെ തുടങ്ങിയ ആ പ്രവര്ത്തനം പന്നിവിഴ സന്തോഷ് വായനശാല, ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവിടങ്ങളിലൂടെ നാടിന്റെ സാമൂഹിക - സാംസ്കാരിക മണ്ഡലങ്ങളില് ആഴത്തില് വേരോടി.
നിലവില് കാനഡയുടെ മലയാളം മിഷന് കോഓര്ഡിനേറ്ററായി പ്രവര്ത്തിക്കുന്ന അദ്ദേഹം, വിദേശമണ്ണിലും മലയാള ഭാഷയും സംസ്കാരവും സംരക്ഷിക്കുന്നതില് നിര്ണായക പങ്കുവഹിക്കുന്നു. 2009 - 2010 കാലഘട്ടത്തില് കാല്ഗറി മലയാളി കള്ച്ചറല് അസോസിയേഷന് പ്രസിഡന്റായി മികച്ച സേവനമനുഷ്ഠിച്ചു.
NRI
ന്യൂയോര്ക്ക്: ഫോമാ മുന് പ്രസിഡന്റും ജീവകാരുണ്യ പ്രവര്ത്തകനുമായ ഡോ. ജേക്കബ് തോമസിനെ അഞ്ചാം തവണയും ലോക കേരള സഭാംഗമായി തെരഞ്ഞെടുത്തു.
ന്യൂയോര്ക്കിലെ മാരിയറ്റ് മാര്ക്കീസ് സെന്ററില് നടന്ന ഫോമയുടെ അമേരിക്കന് റീജിയൺ കണ്വന്ഷന് വിജയിപ്പിക്കുന്നതിന് അദ്ദേഹം നേതൃത്വം നല്കി.
NRI
സിഡ്നി: പ്രമുഖ മാധ്യമ പ്രവർത്തകനും പ്രവാസി എഴുത്തുകാരനുമായ സന്തോഷ് കരിമ്പുഴയെ ലോക കേരളസഭാംഗമായി കേരള സർക്കാർ വീണ്ടും നാമനിർദേശം ചെയ്തു. തുടർച്ചയായി ഇത് മൂന്നാം തവണയാണ് സന്തോഷ് കരിമ്പുഴ ലോക കേരളസഭ അംഗമാകുന്നത്.
മലയാളത്തിലെ മുഖ്യധാര പത്രങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും നിരവധി ലേഖനങ്ങൾ സന്തോഷ് കരിമ്പുഴ എഴുതിയിട്ടുണ്ട്. പത്തിലധികം ഡോക്യൂമെന്ററി ഫിലിമുകൾക്ക് രചനയും സംവിധാനവും നിർവഹിച്ചിട്ടുണ്ട്. കൂടാതെ രണ്ടു പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരളസർക്കാരിൽ നിന്നും ലഭിച്ച അവാർഡുകൾക്ക് പുറമെ ഭാരതീയ വിദ്യാഭവൻ അവാർഡ്, കേരള കലാമണ്ഡലം അവാർഡ്, അഴിക്കോട് ഭാഷ സമന്വയവേദി അവാർഡ്, ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യൻ ഒറിജിൻ അവാർഡ്, കണ്ണൂർ രാജൻ അവാർഡ്, പ്രവാസി ഭാരതി അവാർഡ്, മീഡിയ സിറ്റി അവാർഡ് തുടങ്ങി കേരളത്തിൽ നിന്നും വിദേശത്തു നിന്നുമായി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
ഓസ്ട്രേലിയയിൽ നിന്നുമുള്ള പ്രതിനിധിയാണ് സന്തോഷ് കരിമ്പുഴ. കേരളത്തിലെ മന്ത്രിസഭാ അംഗങ്ങളും പാർലമെന്റ് - നിയമസഭാ അംഗങ്ങളും കേരള സർക്കാർ നാമനിർദേശം ചെയ്യുന്ന വിദേശത്തുള്ള ഇന്ത്യക്കാരായ പ്രതിനിധികളും ഉൾപ്പെടുന്നതാണ് ലോകകേരള സഭ.
ഈ മാസം 29, 30, 31 തീയതികളിൽ നിയമസഭ മന്ദിരത്തിലാണ് ലോകകേരള സഭ സമ്മേളനം നടക്കുന്നത്.
Kerala
തിരുവനന്തപുരം: ലോക കേരള സഭയുടെ അഞ്ചാം പതിപ്പ് 2026 ജനുവരിയില് നടക്കും. ജനുവരി 29, 30,31 എന്നീ തീയതികളിലായാണ് ഇത്തവണ ലോക കേരളസഭ നടക്കുക.
29ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ലോക കേരള സഭ അഞ്ചാം പതിപ്പിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിന് ശേഷം 30, 31 തീയതികളില് നിയമസഭയിലെ ശങ്കരനാരായണന് തമ്പി ഹാളിലാണ് സമ്മേളന പരിപാടികള് നടക്കുക്ക.
രണ്ടാം പിണറായി സര്ക്കാരിന്റെ ഭരണകാലത്തെ അവസാനത്തെ ലോക കേരള സഭയാണ് ഇത്തവണത്തേത്. നിയമ സഭയുടെ ബജറ്റ് സമ്മേളന കാലയളവിലാണ് മൂന്ന് ദിവസത്തെ ലോക കേരള സഭ തിയതികള് നിശ്ചയിച്ചിരിക്കുന്നത്.
മൂന്ന് ദിവസം അവധി നല്കി ലോക കേരള സഭയ്ക്കായി നിയമസഭ വേദിയാകും. പത്ത് കോടിയോളം രൂപയാണ് സമ്മേളനത്തിനായി സര്ക്കാര് ഖജനാവില് നിന്ന് ചെലവഴിക്കുന്നതെന്നാണ് കണക്കുകള്.
ലോക കേരള സഭയ്ക്കെതിരെ പ്രതിപക്ഷം നിരന്തരം ആക്ഷേപങ്ങള് ഉന്നയിക്കുന്നതിനിടെയാണ് അഞ്ചാം പതിപ്പിന്റെ ഷെഡ്യൂള് നിശ്ചയിച്ചിരിക്കുന്നത്. ലോക കേരള സഭ ചേരുന്നതിലൂടെ പ്രവാസികള്ക്ക് എന്ത് ഗുണമാണുള്ളത് എന്ന ചോദ്യമാണ് പ്രതിപക്ഷം നിരന്തരം ഉയര്ത്തുന്നത്.